സെന്‍സെക്‌സ് 15 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 64 പോയിന്റ് ഉയര്‍ന്നെങ്കിലും താമസിയാതെ 15 പോയിന്റ് നഷ്ടത്തിലായി. നിഫ്റ്റി 14 പോയന്റ് നേട്ടത്തിലായിരുന്നെങ്കിലും 12 പോയന്റ് താഴ്ന്നു. 10892ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 659 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 822 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Top