സെന്‍സെക്‌സ് 91 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 91 പോയിന്റ് നേട്ടത്തില്‍ 36412ലും നിഫ്റ്റി 23 പോയിന്റ് ഉയര്‍ന്ന് 10913ലുമെത്തി.

ഭാരതി എയര്‍ടെല്‍, എംആന്റ്എം, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, വേദാന്ത, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top