സെന്‍സെക്‌സില്‍ 465 പോയിന്റ് ഉയര്‍ന്ന് മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 464.77 പോയിന്റ് ഉയര്‍ന്ന് 36318.33ലും നിഫ്റ്റി 149.20 പോയിന്റ് നേട്ടത്തില്‍ 10886.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റീട്ടെയില്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് വിപണിക്ക് കരുത്തായത്. ബിഎസ്ഇയിലെ 1556 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1009 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

വിപ്രോ, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടിസിഎസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Top