സെന്‍സെക്‌സ് 51 പോയിന്റ് ഉയര്‍ന്ന് നേരിയ നേട്ടത്തോടെ തുടക്കം

sensex1

മുംബൈ: സെന്‍സെക്‌സ് ഉയര്‍ന്നും നിഫ്റ്റി നഷ്ടത്തിലുമാണ്. ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് തുടക്കം. സെന്‍സെക്‌സ് 51 പോയിന്റ് നേട്ടത്തില്‍ 35901ലും നിഫ്റ്റി ഒമ്പതുപോയിന്റ് നഷ്ടത്തില്‍ 10762ലുമാണ് വ്യാപാരം ആരംഭിച്ചത്.

മിക്കവാറും വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 259 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 120 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എംആന്റ്എം, പവര്‍ഗ്രിഡ്, അള്‍ട്രടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍

Top