സെന്‍സെക്‌സ് 76 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex

മുംബൈ: 2018ലെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 76 പോയിന്റ് നേട്ടത്തില്‍ 36152ലും നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 10885ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1162 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 495 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സിപ്ല, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഐഒസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top