സെന്‍സെക്സ് 203 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 203 പോയന്റ് നേട്ടത്തില്‍ 36047ലും നിഫ്റ്റി 63.60 പോയന്റ് ഉയര്‍ന്ന് 10615ലുമെത്തി.

ബിഎസ്ഇ 1,111 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 542 ഓഹരികള്‍ നഷ്ടത്തിലുമാണ്. 80 ഓഹരികള്‍ക്ക് മറ്റമില്ല.

ബജാജ് ഓട്ടോ, യുപിഎല്‍, ടാറ്റ മോട്ടോഴ്സ്,അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, ഹുന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുളളത്.

ബജാജ് ഫിനാന്‍സ്,ഐഒസി, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍,എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ,എസ്ബിഐ എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top