ഓഹരി വിപണിയില്‍ ഉണര്‍വ്; 83 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്. തുടര്‍ച്ചയായ ദിവസത്തെ നഷ്ടത്തിനുശേഷമാണ് ഓഹരി വിപണി വീണ്ടും സജീവമായത്.

സെന്‍സെക്‌സ് 83 പോയന്റ് ഉയര്‍ന്ന് 38691ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 11618ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 303 ഓഹരികള്‍ നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.

ഐഒസി, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എച്ച്പിസിഎല്‍, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, വിപ്രോ, പവര്‍ഗ്രിഡ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, അദാനി പോര്‍ട്‌സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top