സെന്‍സെക്‌സ് 104 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 104 പോയിന്റ് ഉയര്‍ന്ന് 39457ലും നിഫ്റ്റി 28 പോയിന്റ് നേട്ടത്തില്‍ 11857ലുമാണ് വ്യാപാരം ആരംഭിച്ചത്.

അദാനി പോര്‍ട്ട്, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഭാരതി ഇന്‍ഫ്ര എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടിസിഎസ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അസ്ട്രല്‍ പോളി, ധാംപൂര്‍ ഷുഗര്‍, ഫിലിപ്പ് കാര്‍ബണ്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Top