സെന്‍സെക്‌സ് 723.43 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറി വിപണി. സെന്‍സെക്‌സ് 723.43 പോയിന്റ് ഉയര്‍ന്ന് 34,733.58ലും നിഫ്റ്റി 237.85 പോയിന്റ് നേട്ടത്തില്‍ 10,472.50ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഉയര്‍ന്നതും അസംസ്‌കൃത എണ്ണവില സ്ഥിരതയാര്‍ജിച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്.

ബിഎസ്ഇയിലെ 2035 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 642 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഐടിസി, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top