സെന്‍സെക്‌സും നിഫറ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 216 പോയിന്റ് ഉയര്‍ന്ന് 36197ലും നിഫ്റ്റി 57 പോയിന്റ് നേട്ടത്തില്‍ 10859ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 468 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടിസിഎസ്, യുപിഎല്‍, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഐഒസി, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top