സെന്‍സെക്സ് 213 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 213 പോയന്റ് നേട്ടത്തില്‍ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11282ലുമാണ് വ്യാപാരം ആരംഭിച്ചത്.

സിപ്ല, എല്‍ആന്‍ഡ്ടി, എംആന്‍ഡ്എം, ശ്രീ സിമെന്റ്സ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.41ശതമാനം ഉയര്‍ന്നു. വാഹനം, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ലോഹ, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളാണ് നേട്ടത്തില്‍.

Top