സെന്‍സെക്സ് 17.14 പോയന്റ് താഴ്ന്ന് നേട്ടമില്ലാതെ ഓഹരിവിപണി ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 17.14 പോയന്റ് താഴ്ന്ന് 41,558ലും നിഫ്റ്റി 10.10 പോയന്റ് ഉയര്‍ന്ന് 12,255.90ലുമാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്.

1108 ഓഹരികള്‍ നഷ്ടത്തിലും ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. 192 ഓഹരികള്‍ക്ക് ഇന്ന് മാറ്റമില്ല.

നേട്ടമുണ്ടാക്കിയത് വാഹനം, ലോഹം, എഫ്എംസിജി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ്.

യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Top