259.97 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തോടെ അവസാനിച്ചു

മുംബൈ: ഓഹരി സൂചികകള്‍ 259.97 പോയന്റ് ഉയര്‍ന്ന് നേട്ടത്തോടെ അവസാനിച്ചു. 41,859.69ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തില്‍ 12329.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ലോഹം, എഫ്എംസിജി, ഫാര്‍മ, ഊര്‍ജം, ബാങ്ക് ഓഹരികളാണ്. 175 ഓഹരികള്‍ക്ക് മാറ്റമില്ലെന്നുമാണ് കണക്ക്.

ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 970 ഓഹരികള്‍ നഷ്ടത്തിലുമാണ്.

അതോടൊപ്പം യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഒഹരികളും നഷ്ടത്തിലാണ്. ഇന്‍ഫോസിസ്, ഇന്‍ഡസിന്റ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ മികച്ചനേട്ടത്തിലാണ് അവസാനിച്ചത്.

Top