സെന്‍സെക്സ് 45 പോയിറ്റ് നഷ്ടത്തില്‍ ഓഹരി സൂചികകള്‍ നേട്ടമില്ലാതെ ക്ലോസ് ചെയ്തു

മുംബൈ: നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 45.72 പോയന്റ് നഷ്ടത്തില്‍ 34915.80ലും നിഫ്റ്റി 10.30 പോയന്റ് താഴ്ന്ന് 10,302.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1452 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്‍ക്ക് മാറ്റമില്ല.

സണ്‍ ഫാര്‍മ,ഐഒസി, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

നെസ് ലെ, ശ്രീ സിമെന്റ്സ്, ഐസിഐസിഐ ബാങ്ക്,മാരുതി സുസുകി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

വാഹനം, എഫ്എംസിജി സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഊര്‍ജം, ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമായിരുന്നു.

Top