കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകൾ നേട്ടമില്ലാതെ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തോടെ ആരംഭിച്ച വ്യാപാരം ഇന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 24.79 പോയന്റ് നഷ്ടത്തില്‍ 49,492.32ലും നിഫ്റ്റി 1.40 പോയന്റ് നേട്ടത്തില്‍ 14,564.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1200 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1807 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികള്‍ക്ക് മാറ്റമില്ല. നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റ് ലാഭമെടുത്തതാണ് സൂചികകളെ തളര്‍ത്തിയത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, അദാനി പോര്‍ട്‌സ്, ഐഒസി, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ശ്രി സിമെന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6ശതമാനവും 0.4ശതമാനവും നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്.

Top