മുംബൈ: ചൈന സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന സൂചനയെത്തുടര്‍ന്ന് തിങ്കളാഴ്ച കനത്ത ഇടിവുണ്ടായ ആഭ്യന്തര ഓഹരി വിപണി നഷ്ടത്തില്‍ തുടരുന്നു.
ഇന്നലത്തെ വ്യാപാരത്തിനൊടുവില്‍ സെന്‍സെക്‌സ് സൂചിക 43.01 പോയിന്റ് നഷ്ടത്തില്‍ 25,580.34 ലും നിഫ്റ്റി 6.65 പോയിന്റ് താഴ്ന്ന് 7,784 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോള്‍ ഇന്ത്യ, എസ്.ബി.ഐ. എന്നിവയുടെ ഓഹരികള്‍ക്ക് കനത്ത നഷ്ടമുണ്ടായി.
ഹീറോ, എച്ച്.യു.എല്‍, ടി.സി.എസ്, എയര്‍ടെല്‍ എന്നിവയ്ക്കും നഷ്ടം നേരിട്ടു. എന്നാല്‍ ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി.ഐ, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.


