സെന്‍സക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു

sensex

മുംബൈ: തുടര്‍ച്ചയായി രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 59.14പോയന്റ് നഷ്ടത്തില്‍ 38,310.49ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 11,300.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐഷര്‍ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍ കമ്പനി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

Top