സെന്‍സെക്‌സ് 273 പോയിന്റ് നഷ്ടത്തില്‍ ഓഹരിവിപണി ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 272.93 പോയിന്റ് നഷ്ടത്തില്‍ 35217.11ലും നിഫ്റ്റി 97.95 പോയിന്റ് താഴ്ന്ന് 10671.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 493 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2186 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുഎസ്- ചൈന വ്യാപാരയുദ്ധം മറ്റ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല് ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ് ബി ഐ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, റിലയന്‍സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top