സെന്‍സെക്സില്‍ 517 പോയന്റ് നഷ്ടം

മുംബൈ: രാജ്യത്തെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതും ആഗോള കാരണങ്ങളും ഓഹരി വിപണിയെ ബാധിച്ചു. തുടര്‍ച്ചയായി നാലു ദിവസത്തെ നേട്ടത്തിനു ശേഷം വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സ് 517 പോയന്റ് നഷ്ടത്തില്‍ 49,249ലും നിഫ്റ്റി 137 പോയന്റ് താഴ്ന്ന് 14,750ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക് മൂന്നു ശതമാനം നഷ്ടം നേരിട്ടു. എച്ച്ഡിഎഫ്‌സി, ടൈറ്റാന്‍, എസ്ബിഐ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

നേട്ടക്കണക്കില്‍ വിപ്രോ(4%)യാണ് മുന്നില്‍. ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി ഒരു ശതമാനത്തോളം ഉയര്‍ന്നു. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 2.11ശതമാനമാണ് നഷ്ടത്തില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, മാരികോ, കാന്‍ ഫിന്‍ ഹോംസ് ഉള്‍പ്പടെ 27 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

 

Top