വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സിന് നഷ്ടമായത് 1,688 പോയന്റ്

മുംബൈ: ദക്ഷിണാഫ്രിക്കയിലെ പുതിയ കോവിഡ് വകഭേദഭീതിയില്‍ വെള്ളിയാഴ്ച സെന്‍സെക്സിന് നഷ്ടമായത് 1,687.94പോയന്റ്. അതായത് മൂന്നുശതമാനം. നിഫ്റ്റിയാകട്ടെ 509.80 പോയന്റ് താഴ്ന്ന് 17,026.50ലുമെത്തി.

കഴിഞ്ഞ ഏപ്രില്‍ 12നുശേഷമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. പ്രധാന സൂചികകള്‍ക്കുപുറമെ, ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 3.2ശതമാനവും 2.6ശതമാനവും തകര്‍ച്ച നേരിട്ടു.

കയറ്റുമതി അധിഷ്ഠിത ഓഹരികള്‍, ഉദാഹണത്തിന് ഓട്ടോ, മെറ്റല്‍ സെക്ടറുകളാണ് തകര്‍ച്ചയില്‍ മുന്നിലെത്തിയത്. മെറ്റല്‍ സൂചിക അഞ്ചുശമതാനവും ഓട്ടോ സൂചിക നാല്ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് 3.6ശതമാനവും റിയാല്‍റ്റി ആറ് ശതമാനവും നഷ്ടം നേരിട്ടു. ഫാര്‍മ സൂചികമാത്രമാണ് നേട്ടമുണ്ടാക്കിയത്. 1.7ശതമാനം.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ്, ബിപിസിഎല്‍, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവിസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

 

Top