സെന്‍സെക്സ് 879 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. സെന്‍സെക്സ് 879.42 പോയന്റ് ഉയര്‍ന്ന് 33303.52ലും നിഫ്റ്റി 245.85 പോയന്റ് നേട്ടത്തില്‍ 9826.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ കമ്പനി,ബജാജ് ഫിനാന്‍സ്, എംആന്‍ഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ,ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 2-3ശതമാനത്തോളം ഉയര്‍ന്നു.

Top