റെക്കോർഡ് നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

sensex-up

മുംബൈ: റെക്കോർഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 184.02 പോയിന്റ് ഉയര്‍ന്ന് 33,940.30ലും നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി കമ്പനികൾ നേടിയ മികച്ച നേട്ടമാണ് സൂചികകള്‍ക്ക് കരുത്ത് നൽകിയത്.

ബിഎസ്‌ഇയിലെ 1556 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1175 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഒഎന്‍ജിസി, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top