ഓഹരി സൂചികകളില്‍ ഇന്ന് നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേരിയ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 50 പോയിന്റ് നേട്ടത്തില്‍ 32209-ലും, നിഫ്റ്റി 13 പോയിന്റ് ഉയര്‍ന്ന് 10,106-ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1119 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടെക് മഹീന്ദ്ര, ടിസിഎസ്, ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടത്തിലും, എല്‍ആന്റ്ടി, ഐടിസി, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top