sensex gains

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 121.59 പോയന്റ് നേട്ടത്തില്‍ 26524.55ലും നിഫ്റ്റി 33.15 പോയന്റ് ഉയര്‍ന്ന് 8127.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

ബിഎസ്ഇയിലെ 1579 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1020 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എംആന്റ്എം, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ മികച്ച നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, സണ്‍ ഫാര്‍മ, ടിസിഎസ്, അദാനി പോര്‍ട്‌സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

മണ്‍സൂണ്‍ പ്രതീക്ഷ, കമ്പനി പ്രവര്‍ത്തനഫലങ്ങള്‍ തുടങ്ങിയവയാണ് വിപണിക്ക് കരുത്തേകിയത്. സമീപഭാവിയിലൊന്നും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലും വിപണിക്ക് തുണയായി.

Top