ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 56 പോയന്റ് ഉയര്‍ന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതിയെന്നോണം കുറയുന്നതും വാക്സിനേഷന്‍ പ്രതീക്ഷയും വിപണിക്ക് കരുത്തേകി. നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

സിപ്ല, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്സ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഗെയില്‍ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെല്‍ത്ത്കെയര്‍, സ്റ്റാര്‍ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

Top