സെന്‍സെക്സില്‍ 98 പോയന്റ് നേട്ടം

മുംബൈ: പൊതുമേഖല ബാങ്ക്, ഐടി, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ വ്യാഴാഴ്ച നിഫ്റ്റി റെക്കോഡ് നിലവാരത്തില്‍ ക്ലോസ്‌ ചെയ്തു.

സെന്‍സെക്‌സ് 97.70 പോയന്റ് നേട്ടത്തില്‍ 51,115.22ലും നിഫ്റ്റി 36.40 പോയന്റ് ഉയര്‍ന്ന് 15,337.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1314 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 121 ഓഹരികള്‍ക്ക് മാറ്റമില്ല.

ശ്രീ സിമെന്റ്‌സ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഐഒസി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഫാര്‍മ, എനര്‍ജി സൂചികകളൊഴികെയുള്ളവ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക മൂന്നുശതമാനത്തോളം ഉയര്‍ന്നു. ഐടി, പൊതുമേഖല ബാങ്ക്, സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. ബിസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top