ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്സ് 926 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 926 പോയന്റ് നേട്ടത്തില്‍ 38967ലും നിഫ്റ്റി 285 പോയന്റ് ഉയര്‍ന്ന് 11560ലുമാണ് വ്യാപാരം നടക്കുന്നത്.

സെപ്റ്റംബര്‍ 20ന് ധനമന്ത്രി കോര്‍പ്പറേറ്റ് ടാക്സ് കുറച്ചതിനെതുടര്‍ന്ന് വിദേശ, ആഭ്യന്തര നിക്ഷേപകര്‍ ആവേശത്തോടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് പ്രകടമാണ്.ഐടിസി, എല്‍ആന്റ്ടി, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്,ടിസിഎസ്, ഭാരതി എയര്‍ടെല്‍, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഓഹരികളൊഴികെ, എഫ്എംസിജി, ഇന്‍ഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടത്തിലാണ്.

Top