ഓഹരിവിപണി നേട്ടത്തില്‍ അവസാനിച്ചു; സെന്‍സെക്സ് 582 പോയന്റ് ഉയര്‍ന്നു

മുംബൈ: ദീപാവലി മുഹൃത്ത വ്യാപാരത്തിനു പിന്നാലെ ഓഹരിവിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 582 പോയന്റ് നേട്ടത്തില്‍ 39,831.84ലിലും നിഫ്റ്റി 163 പോയന്റ് ഉയര്‍ന്ന് 11,790.35ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 1.12 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.55 ശതമാനവും നേട്ടമുണ്ടാക്കി.

സൂചികയിലെ 24 ഓഹരികള്‍ നേട്ടത്തിലായിരുന്നു. നാല് ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ് ഓഹരി വീണ്ടും 17 ശതമാനത്തോളം നേട്ടമുണ്ടാക്കി.

ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.37 ശതമാനം ഉയര്‍ന്നു. യെസ് ബാങ്ക്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, വേദാന്ത, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, സിപ്ല, എല്‍ആന്റ്ടി, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.ഭാരതി ഇന്‍ഫ്രടെല്‍, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, നെസ് ലെ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top