സെന്‍സെക്സില്‍ 460 പോയന്റ് നേട്ടം

മുംബൈ: പണവായ്പ നയത്തില്‍ ആര്‍ബിഐ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചത് വിപണിയില്‍ പ്രതിഫലിച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി. സെന്‍സെക്‌സ് 460.37 പോയന്റ് നേട്ടത്തില്‍ 49,661.76ലും നിഫ്റ്റി 135.50 പോയന്റ് ഉയര്‍ന്ന് 14,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1072 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികള്‍ക്ക് മാറ്റമില്ല.
ജെഎസ്ഡബ്ലിയു സ്റ്റീല്‍, വിപ്രോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരിളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

അദാനി പോര്‍ട്‌സ്, ടാറ്റ കണ്‍സ്യൂമര്‍, യുപിഎല്‍, ടൈറ്റാന്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഐടി, മെറ്റല്‍, ഓട്ടോ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്-സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.8-1.3ശതമാനവും നേട്ടമുണ്ടാക്കി.

 

Top