സെന്‍സെക്സില്‍ 395 പോയന്റ് നേട്ടം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ മികച്ച നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 15,800ന് മുകളിലെത്തി. സെന്‍സെക്‌സ് 395.33 പോയന്റ് നേട്ടത്തില്‍ 52,880ലും നിഫ്റ്റി 112.20 പോയന്റ് ഉയര്‍ന്ന് 15,834.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെന്‍സെക്‌സ് 52,919 നിലവാരം വരെയെത്തിയിരുന്നു.

ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.3-0.8ശതമാം നേട്ടമുണ്ടാക്കി. ഐടി, പവര്‍ സെക്ടറുകളാണ് സമ്മര്‍ദം നേരിട്ടത്.

രൂപയുടെ മൂല്യത്തില്‍ 43 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.31 നിലവാരത്തിലാണ് ക്ലോസ്‌ ചെയ്തത്. 74.30-74.55 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. ഓഹരി വിപണി നേട്ടമുണ്ടാക്കിയതാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്.

 

Top