ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സില്‍ 320 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ 40,303ലും നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 11,843ലുമാണ് വ്യാപാരം നടക്കുന്നത്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഗെയില്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

ഐഷര്‍മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടിസിഎസ്, ഡിവീസ് ലാബ്, യുപിഎല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top