സെന്‍സെക്സ് 313 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 313 പോയന്റ് നേട്ടത്തില്‍ 36334 ലിലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 10716ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 883 കമ്പനികളുടെ ഒഹരികള്‍ നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്. 71 ഓഹരികള്‍ക്ക് മാറ്റമില്ല.

ടെക് മഹീന്ദ്ര,എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്,ഒഎന്‍ജിസി, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ഗെയില്‍, ബജാജ് ഓട്ടോ,ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍യുണിലിവര്‍, ടൈറ്റന്‍ കമ്പനി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

Top