സെന്‍സെക്സ് 289 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 289 പോയന്റ് ഉയര്‍ന്ന് 35,704ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 10,514ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 796 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 274 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്‍ഡ് ബാങ്ക്, എംആന്‍ഡ്എം, ഗ്രാസിം, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐഒസി, ഹിന്‍ഡാല്‍കോ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര,യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണുള്ളത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

Top