ഉണര്‍വോടെ ഓഹരി വിപണി; 262 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11504ലിലുമാണ് വ്യാപാരം നടക്കുന്നത്.

ഐഒസി, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഊര്‍ജം, എഫ്എംസിജി, ഇന്‍ഫ്ര, ബാങ്ക് സൂചികകളും നേട്ടത്തിലാണ്.

വാഹനം, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. മാരുതി സുസുകി, വേദാന്ത, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top