സെന്‍സെക്‌സ് 228.23 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 228.23 പോയന്റ് നേട്ടത്തില്‍ 36701.16ലും നിഫ്റ്റി 88 പോയന്റ് ഉയര്‍ന്ന് 10,829.40ലുമാണ് ക്ലോസ് ചെയ്തത്. സര്‍ക്കാരിന്റെ ഉത്തേജന പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി നേട്ടത്തിലായത്.

ബിഎസ്ഇയിലെ 1310 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1125 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഫാര്‍മ, വാഹനം, ഇന്‍ഫ്ര, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

സീ എന്റര്‍ടെയ്ന്‍മെന്റ്, വേദാന്ത, യുപിഎല്‍, ബിപിസിഎല്‍, യെസ് ബാങ്ക് തുടങ്ങിയ ഓഹരികല്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top