സെന്‍സെക്‌സ് 208 പോയന്റ് നേട്ടത്തില്‍ ഓഹരി വിപണിയിൽ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സ് 208 പോയന്റ് നേട്ടത്തില്‍ 32,390ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 10,157ലുമാണ് വ്യാപാരം തുടങ്ങിയത്.

കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി സൂചികകള്‍ നിലനിര്‍ത്തി.

ബിഎസ്ഇയിലെ 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 512 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, വിപ്രോ, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top