സെന്‍സെക്സ് 180 പോയന്റ് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 180 പോയന്റ് നേട്ടത്തില്‍ 35141ലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 10372ലുമെത്തി.

ബിഎസ്ഇയിലെ 825 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 268 ഓഹരികള്‍ നഷ്ടത്തിലുമാണ്. 38 ഓഹരികള്‍ക്ക് മാറ്റമില്ല.

കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എന്‍ടിപിസി, അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ടിസിഎസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വൊഡാഫോണ്‍ ഐഡിയ, ഒഎന്‍ജിസി, സെയില്‍ ഉള്‍പ്പടെ 596 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Top