ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്‌സ് 172 പോയിന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 172 പോയിന്റ് ഉയര്‍ന്ന് 39,262ലും നിഫ്റ്റി 39 പോയിന്റ് നേട്ടത്തില്‍ 11,639ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം,ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാന്‍ഡ്, അമര രാജ, സീ എന്റര്‍ടെയ്ന്‍മെന്റ്, ടിസിഎസ്,മാരുതി സുസുകി, ബ്രിട്ടാനിയ, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, ഗെയില്‍,ഐഒസി, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍,യെസ് ബാങ്ക്, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഇന്‍ഫ്ര, ലോഹം,ബാങ്ക്, ഫാര്‍മ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. ഐടി,വാഹനം, ഊര്‍ജം,ഓഹരികളാണ് നേട്ടത്തില്‍. സ്മോള്‍ ക്യാപ്,മിഡ്ക്യാപ്,സൂചികകളും നേരിയ നേട്ടത്തിലാണ്.

Top