സെന്‍സെക്സില്‍ 172 പോയന്റ് നേട്ടം

Sensex gains

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി വിപണി. സെന്‍സെക്‌സ് 48,000 കടന്നു. സെന്‍സെക്‌സ് 172 പോയന്റ് നേട്ടത്തില്‍ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്. 848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 357 ഓഹരികള്‍ നഷ്ടത്തിലുമാണ്.

56 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനു പിന്നില്‍. ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്,ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക 1.2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top