മൂന്നാം ദിവസവും ഉണര്‍വോടെ ഓഹരി വിപണി; 121 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. ബിഎസ്ഇയിലെ 813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐഒസി,ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, വേദാന്ത, റിലയന്‍സ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്,ബജാജ് ഓട്ടോ, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top