ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്സ് 454 പോയന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു.സെന്‍സെക്സ് 453.70പോയന്റ് നേട്ടത്തില്‍ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയര്‍ന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികള്‍ നേട്ടത്തിലും 1053ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ആറുദിവസമായി സെന്‍സെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയര്‍ന്നു.യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ടിസിഎസ്, സിപ്ല, ഇന്‍ഫോസിസ്, ഒഎന്‍ജിസി, വിപ്രോ, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top