ഉണര്‍വോടെ ഓഹരി വിപണി; സെന്‍സെക്സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഉണര്‍വോടെ ഓഹരി വിപണി. സെന്‍സെക്സ് 104 പോയന്റ് നേട്ടത്തില്‍ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 517 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടത്തില്‍. വാഹനം, ബാങ്ക്, ലോഹം, ഇന്‍ഫ്ര ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, എന്‍ടിപിസി, എസ്ബിഐ, ഐഒസി, എച്ച്സിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യുപിഎല്‍, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, വേദാന്ത, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top