അവധി ദിനത്തിന് ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഹോളി അവധിക്കുശേഷം ഓഹരി വിപണി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. വ്യാപാരം നേട്ടത്തോടെ പുരോഗമിക്കുകയാണ്. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 38487ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 11553ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 948 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 541 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ഐടി, ലോഹം എന്നിവ ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികള്‍ നേട്ടത്തിലാണ്.

കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടിസിഎസ്, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഐഒസി, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top