ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 77 പോയന്റ്

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐഒസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 782 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top