സെന്‍സെക്‌സ് 136 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്നും നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 136 പോയിന്റ് നേട്ടത്തില്‍ 33924ലിലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 10415ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1174 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 423 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, വേദാന്ത, സിപ്ല, ലുപിന്‍, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐഒസി, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top