sensex gain

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 25 പോയന്റ് ഉയര്‍ന്ന് 28120ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തില്‍ 8633ലുമെത്തി.

264 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 75 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഗെയില്‍, സിപ്ല, ടാറ്റ സ്റ്റീല്‍, ഭേല്‍, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ലുപിന്‍, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top