സെന്‍സെക്‌സ് 112.34 പോയിന്റ് നേട്ടത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി സുചികകൾ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹിരികളിലെ നേട്ടം സൂചികകള്‍ക്ക് കൂടുതൽ നേട്ടത്തിന് സഹായകമായി.

സെന്‍സെക്‌സ് 112.34 പോയിന്റ് ഉയര്‍ന്ന് 33,685.56ലും. നിഫ്റ്റി 28.70 പോയിന്റ് നേട്ടത്തില്‍ 10,452.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1435 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1311 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിപ്ല, വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഐടിസി, മാരുതി സുസുകി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top