സെന്‍സെക്‌സ് 387.14 പോയിന്റ് നേട്ടത്തിൽ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച്ചു

sensex-up

മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി വിപണി വ്യപാരം അവസാനിപ്പിച്ചു.

റെക്കോഡ് നേട്ടത്തിലാണ് ഇരു സൂചികകളും ക്ലോസ് ചെയ്തത്.

നിഫ്റ്റി 10,400 കടന്ന് ചരിത്ര നേട്ടമാണ് നേടിയത്.

സെന്‍സെക്‌സ് 387.14 പോയിന്റ് ഉയര്‍ന്ന് 33,600.27ലും നിഫ്റ്റി 105.20 പോയിന്റ് നേട്ടത്തില്‍ 10,440.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങള്‍, ലോഹം, എഫ്എംസിജി, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

വേള്‍ഡ് ബാങ്കിന്റെ, എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞവര്‍ഷത്തെ നൂറ്റിമുപ്പതാം സ്ഥാനത്തുനിന്ന് ഈ വര്‍ഷം നൂറാം സ്ഥാനത്തെത്തിയത് വിപണിക്ക് കരുത്തായി.

ആഗോള വിപണിയിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു.

ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1263 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, സിപ്ല, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top