സെന്‍സെക്സ് 271 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തില്‍. സെന്‍സെക്സ് 271 പോയിന്റ് നഷ്ടത്തില്‍ 38875ലും നിഫ്റ്റി 88 പോയിന്റ് താഴ്ന്ന് 11666ലുമാണ് വ്യാപാരം നടക്കുന്നത്.

ഊര്‍ജം, ഇന്‍ഫ്ര, ഓട്ടോ, ബാങ്ക്, ലോഹം, ഫാര്‍മ തുടങ്ങിയ സെക്ടറുകളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

പവര്‍ഗ്രിഡ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

Top