ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 362 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 362 പോയന്റ് താഴ്ന്ന് 38305.41ലും നിഫ്റ്റി 115 പോയന്റ് നഷ്ടത്തില്‍ 11359.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 698 ഓഹരികള്‍ നേട്ടത്തിലും 1784 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളിലാണ് കനത്ത വില്പന സമ്മര്‍ദം പ്രകടമായത്.ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ ഒരുവേള സെന്‍സെക്സ് 700 പോയന്റോളം താഴെപ്പോയെങ്കിലും തിരിച്ചുകയറുകയായിരുന്നു. യെസ് ബാങ്കിന്റെ ഓഹരി വില 22 ശതമാനത്തോളം താഴ്ന്നു. ഇതോടെ ബാങ്കിന്റെ വിപണി മൂലധനം 8,071 കോടി രൂപയായി കുറഞ്ഞു.

ബിപിസിഎല്‍, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എസ്ബിഐ, ഭാരതി എയര്‍ടെല്‍, സിപ്ല, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, വിപ്രോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയവയാണ് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

Top